സ്വാഗതം

പടന്ന ഗവണ്‍മെന്റ് യു പി സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം

സാമൂഹ്യശാസ്‌ത്ര ക്ലബ്ബിന്റെ പഠനയാത്ര

പടന്ന ഗവ. യു. പി. സ്‌കൂള്‍ സാമൂഹ്യശാസ്‌ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരിലേക്ക് പഠനയാത്ര നടത്തി. ചരിത്ര പ്രധാനമായ അറയ്‌ക്കല്‍ കൊട്ടാരം, ചിറയ്‌ക്കല്‍ മ്യൂസിയം, സെന്റ് ആഞ്ജലോസ് കോട്ട, വിനോദ സഞ്ചാര കേന്ദ്രങ്ങളായ പറശ്ശിനി പാമ്പ് വളര്‍ത്തു കേന്ദ്രം, പയ്യാമ്പലം എന്നിവ പഠനയാത്രാസംഘം സന്ദര്‍ശിച്ചു. സ്‌കൂള്‍ സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് കണ്‍വീനര്‍ കെ. പ്രീതി ടീച്ചര്‍, സീനിയര്‍ അസിസ്റ്റന്റ് ബാലകൃഷ്ണന്‍ നാറോത്ത്, ഗീതാകുമാരി, രാമചന്ദ്രന്‍, നാരായണന്‍, ചന്ദ്രിക എന്നിവര്‍ യാത്രാസംഘത്തെ നയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ