സാമൂഹ്യശാസ്‌ത്ര ക്ലബ്ബിന്റെ പഠനയാത്ര
പടന്ന ഗവ. യു. പി. സ്‌കൂള്‍ സാമൂഹ്യശാസ്‌ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരിലേക്ക് പഠനയാത്ര നടത്തി. ചരിത്ര പ്രധാനമായ അറയ്‌ക്കല്‍ കൊട്ടാരം, ചിറയ്‌ക്കല്‍ മ്യൂസിയം, സെന്റ് ആഞ്ജലോസ് കോട്ട, വിനോദ സഞ്ചാര കേന്ദ്രങ്ങളായ പറശ്ശിനി പാമ്പ് വളര്‍ത്തു കേന്ദ്രം, പയ്യാമ്പലം എന്നിവ പഠനയാത്രാസംഘം സന്ദര്‍ശിച്ചു. സ്‌കൂള്‍ സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് കണ്‍വീനര്‍ കെ. പ്രീതി ടീച്ചര്‍, സീനിയര്‍ അസിസ്റ്റന്റ് ബാലകൃഷ്ണന്‍ നാറോത്ത്, ഗീതാകുമാരി, രാമചന്ദ്രന്‍, നാരായണന്‍, ചന്ദ്രിക എന്നിവര്‍ യാത്രാസംഘത്തെ നയിച്ചു.
സ്കൂള്‍ സ്പോര്‍ട്സ് 2014
കുട്ടികളുടെയും
അധ്യാപകരുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും
പങ്കാളിത്തത്തിലും സഹകരണത്താലും സ്പോര്‍ട്സ് ദിനം ആഘോഷമായി മാറി.
വാശിയേറിയ മത്സരങ്ങളും രക്ഷിതാക്കളൊരുക്കിയ സദ്യയും ഈ ദിനം
അവിസ്മരണീയമായി. പി ടി എ പ്രസിഡന്റ് ഇ പി പ്രകാശന്, ഹെഡ്‌മാസ്റ്റര്‍
രാജന് മാസ്റ്റര്‍, ലോഹിതാക്ഷന് മാസ്റ്റര്‍, നാരായണന്‍ മാസ്റ്റര്‍
എന്നിവര്‍ നേതൃത്വം നല്കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)